കൊവിഡ് 19ൻ്റെ പശ്ചാത്തലത്തിൽ കാസർകോട് കൂടുതൽ നിയന്ത്രണങ്ങൾ കർശനമാക്കി സർക്കാർ. ഇവിടെ വൈറസ് ബാധിത പ്രദേശങ്ങളില്‍ ട്രിപ്പില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി. കാസര്‍കോട് നഗരസഭ, തളങ്കര, നെല്ലിക്കുന്ന്, വിദ്യാനഗര്‍, കളനാട് പ്രദേശങ്ങളിലാണ് നിയന്ത്രണം കര്‍ശനമാക്കിയിരിക്കുന്നത്. കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിലാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
രോഗം റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളെ അഞ്ച് സോണുകളായി തിരിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ ഡ്രോൺ നിരീക്ഷണം ശക്തമാക്കും. ബൈക്ക് പെട്രോളിങും നടത്തും. ജില്ലയിലെ ക്ലസ്റ്റർ ലോക്കിങ്ങിന് പുറമെ ആണിത്. കാസർകോട്ടെ അഞ്ച് പഞ്ചായത്തുകളിലും രണ്ട് മുൻസിപ്പാലിറ്റികളിലും സമൂഹ സർവ്വേയ്ക്ക് ഒരുങ്ങുകയാണ് ആരോഗ്യവകുപ്പ്. ലോക്ക് ഡൗൺ ശക്തമാക്കിയതിനെ തുടർന്ന് ഇവിടെ ഉള്ള മറ്റു രോഗികൾക്ക് ചികിത്സ തേടാൻ കഴിഞ്ഞില്ലെന്ന പരാതിയെ തുടർന്നാണ് നടപടി. പ്രായമായവരെയും രോഗികളെയും സ്വന്തമായി ശുചിമുറിയില്ലാത്തവരെയും കൊവിഡ് സെൻ്ററുകളിലേക്ക് മാറ്റും.
കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരെ സഹായിക്കുന്നതിനായി പ്രത്യേക ആപ്പും തയ്യാറാക്കിയിട്ടുണ്ട്. ഇത് ഉപയോഗിച്ച് ആരോഗ്യവകുപ്പ്, പൊലീസ് എന്നിവരുമായി ആശയവിനിമയം നടത്താന്‍ കഴിയും.
content highlights: triple lockdown in Kasargod