ഇടുക്കി ജില്ലയിൽ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന നാല് പേർ രോഗം ഭേദമായി ഇന്ന് മെഡിക്കൽ കൊളേജ് വിട്ടു. ഇതോടെ ഇടുക്കി ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച എല്ലാവരും രോഗമുക്തരായി.
ആകെ പത്തുപേർക്കാണ് ഇടുക്കിയിൽ രോഗം സ്ഥിരീകരിച്ചത്. ഇന്ന് നാല് പേരു കൂടി ആശുപത്രി വിട്ടതോടെ നിലവിൽ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച കേസുകളില്ല. ചികിത്സിച്ച എല്ലാ ഡോക്ടർമാർക്കും നന്ദി പറയുന്നതായും എല്ലാവരും ശ്രമിച്ചാൽ ഈ രോഗത്തെ ഇവിടെ നിന്നും തുടച്ച് മാറ്റാൻ കഴിയുമെന്നും രോഗവിമുക്തി നേടി ആശുപത്രി വിട്ടയാൾ മാധ്യമങ്ങളോട് പറഞ്ഞു
content highlights: Idukki District becomes covid free