യുഎഇയിൽ 4 കൊവിഡ് മരണം; 376 പേർക്ക് പുതുതായി രോഗം

Covid-19, UAE reports 376 new coronavirus cases, 170 recoveries

യുഎഇയിൽ കൊവിഡ് ബാധിച്ച് നാല് പേർ മരിച്ചു. ഇതോടെ യുഎഇയിൽ മരിച്ചവരുടെ എണ്ണം 20 ആയി. 376 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇവിടെ കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 3736 ആയി. 

170 പേർക്ക് കൊവിഡ് ഭേദമായി. ഇതോടെ യുഎഇയിൽ ആകെ 588 പേർക്ക് രോഗം ഭേദമായി. 20000 പരിശോധനകളാണ് യുഎഇയിൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയത്. ചികിത്സാരീതികൾ ഫലപ്രദമാണെന്നതിൻ്റെ സൂചനയായാണ് കഴിഞ്ഞ ദിവസങ്ങളിൽ രോഗം ഭേദമായവരുടെ എണ്ണത്തിലുണ്ടായ വർധനയെന്ന്  ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. ഫരീദ അൽ ഹൊസാനി പറഞ്ഞു

content highlights: Covid-19, UAE reports 376 new coronavirus cases, 170 recoveries