52 രാജ്യങ്ങളിലുള്ള 22,000 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് ബാധിച്ചതായി ലോകാരോഗ്യ സംഘടന. ഏപ്രിൽ 8 വരെയുള്ള കണക്ക് പ്രകാരം 22,073 ആരോഗ്യപ്രവർത്തകരിലാണ് രോഗം സ്ഥിരീകരിച്ചത്. ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ നിന്നൊ അല്ലെങ്കിൽ കുടുംബാംഗങ്ങളിൽ നിന്നൊ ആയിരിക്കാം ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിക്കുന്നതെന്നാണ് നിഗമനം.
അതേസമയം ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിക്കുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ വിവരങ്ങൾ രാജ്യങ്ങൾ നൽകുന്നില്ലെന്ന് ലോകാരോഗ്യ സംഘടന കുറ്റപ്പെടുത്തുന്നു. മാസ്കുകൾ, കൈയ്യുറകൾ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ രോഗികളെ പരിചരിക്കുമ്പോൾ ആരോഗ്യപ്രവർത്തകർ നിർബന്ധമായും കൃത്യമായ രീതിയിൽ തന്നെ ധരിച്ചിരിക്കണമെന്നും സുരക്ഷിതരായി രോഗീപരിചരണവും രോഗപ്രതിരോധവും നടത്താനുള്ള ആരോഗ്യപ്രവർത്തകരുടെ അവകാശം സംരക്ഷിക്കപ്പെടണമെന്നും സംഘടന ആവശ്യപ്പെട്ടു.
content highlights: Over 22,000 healthcare workers infected by COVID-19: WHO