കേരളത്തിന് ആശ്വാസം; ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് രണ്ട് പേര്‍ക്ക്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൊറോണ വൈറസ്‌ സ്ഥിരീകരിച്ചു. കണ്ണൂര്‍,പത്തനംതിട്ട ജില്ലകളില്‍ ഉള്ളവര്‍ക്കാണ് കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചത്. കണ്ണൂരിലെയാള്‍ ദുബായില്‍ നിന്നും പത്തനംതിട്ടയിലെ ആള്‍ ഷാര്‍ജയില്‍ നിന്നും എത്തിയതാണ്.

36 പേര്‍ കൂടി രോഗമുക്തി നേടി,കാസര്‍കോട്‌ ജില്ലയിലെ 28 പേരുടെയും മലപ്പുറം ജില്ലയിലെ ആറുപേരുടെയും കോഴിക്കോട്,ഇടുക്കി ജില്ലകളിലെ ഓരോരുത്തരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 194 ആയി.രോഗമുക്തി നേടിയത് 179 പേരാണ്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,16,941 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 816 പേര്‍ ആശുപത്രികളിലാണ്.1,16,125 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്.

ഞായറാഴ്ച മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 176 പേരെയാണ്. ആരോഗ്യമന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്.

Content Highlight: Kerala Confirmed just 2 covid 19 cases today