ലണ്ടന്‍: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ആശുപത്രി വിട്ടു. ഡൗണിങ് സ്ട്രീറ്റ് വക്താവാണ് ഇക്കാര്യം അറിയിച്ചത്. പരിപൂര്‍ണ ആരോഗ്യവാനാകുന്നതുവരെ ബോറിസ് അദ്ദേഹത്തിന്റെ വസതിയായ ചെക്കേഴ്സില്‍ വിശ്രമിക്കുമെന്നും വക്താവ് അറിയിച്ചു.
മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദേശമുള്ളതിനാല്‍ ബോറിസ് ഉടനെ ജോലിയില്‍ തിരികെ പ്രവേശിക്കില്ലെന്നും വക്താവ് അറിയിച്ചു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു ബോറിസ് ജോണ്സണ്. കഴിഞ്ഞ മാസം 27നാണ് ബോറിസ് ജോണ്സന് കൊവിഡ് സ്ഥിരീകരിച്ചത്. ഡൗണിംഗ് സ്ട്രീറ്റിലെ വീട്ടില്‍ ഐസോലേഷനിലായിരുന്നു അദ്ദേഹം.
പിന്നാലെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഞായറാഴ്ചയാണ് ബോറിസ് ജോണ്‍സനെ ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്നുദിവസം തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. പിന്നീട് ആരോഗ്യനിലയില്‍ മാറ്റമുണ്ടായതോടെ വാര്‍ഡിലേക്ക് മാറ്റി. തനിക്ക് കൊവിഡ് 19 സ്ഥിരീകരിച്ച വാര്‍ത്ത ബോറിസ് തന്നെയാണ് ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്.
Content Highlight: British PM Boris Johnson discharged from Hospital