ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വെട്ടിക്കുറച്ച അധ്യയന ദിനങ്ങള്‍ തിരിച്ചുപിടിക്കാന്‍ ലോക്ക്ഡൗണ്‍ കഴിയുമ്പോള്‍ വേനലവധി അവസാനിപ്പിച്ച് പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ കേന്ദ്രം ആലോചിക്കുന്നതായി സൂചന. വിദ്യാഭ്യാസ മേഖലയെ തകിടം മറിച്ചാണ് പ്രവൃത്തി ദിനങ്ങള്‍ കൊവിഡ് കാരണം വെട്ടിക്കുറച്ചിരുന്നത്.
ഇതനുസരിച്ച് അക്കാദമിക്ക് കലണ്ടര്‍ പുനഃക്രമീകരിക്കാന്‍ സ്കൂള്‍ വിദ്യാഭ്യാസ വകുപ്പുകളോടും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടേക്കും. ലോക്ക്ഡൗണ്‍ കഴിയുന്നതോടെ വേനലവധി വെട്ടിക്കുറച്ച് സ്കൂളുകള്‍ തുറക്കാനും പരീക്ഷകള്‍ നടത്താനും സംസ്ഥാനങ്ങളോടും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോടും കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ആവശ്യപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മേയ് മാസം പകുതിയോടെയോ മേയ് മൂന്നാം വാരത്തോടെയോ പുതിയ അധ്യയന വര്‍ഷം ആരംഭിച്ചേക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങാനും കേന്ദ്രം വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ആവശ്യപ്പെടും. ഓണ്‍ലൈനായി പരീക്ഷകള്‍ നടത്തുന്ന കാര്യവും കേന്ദത്തിന്റെ പരിഗണനയിലുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോട് പുതിയ അധ്യായന വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കാനും കേന്ദ്രം ആവശ്യപ്പെട്ടേക്കും.
Content Highlight: Central Government to curtail summer vacation amid Corona Lock down