സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിൽ രണ്ട് പേർക്കും പാലക്കാട് ഒരാൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ രണ്ട് പേർക്ക് സമ്പർക്കം വഴിയാണ് കൊവിഡ് ബാധിച്ചത്. ഒരാൾ വിദേശത്ത് നിന്ന് വന്നതാണ്. അതേസമയം ഇന്ന് 19 പേർക്ക് രോഗം ഭേദമായി. കാസർകോട് പന്ത്രണ്ട് പേർക്കും, പത്തനംതിട്ട, തൃശൂർ ജില്ലകളിൽ 3 പേർക്ക് വീതവും, കണ്ണൂരിൽ ഒരാൾക്കുമാണ് രോഗം ഭേദമായത്.
സംസ്ഥാനത്ത് ഇതുവരെ 378 പേർക്കാണ് രോഗം ബാധിച്ചത്. 178 പേർ ചികിത്സയിലാണ്. സംസ്ഥാനത്ത് 1,12,183 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 1,11,468 വീടുകളിലും 715 പേർ ആശുപത്രിയിലുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
content highlights: CM Pinarayi Vijayan Press Meet