കൊവിഡ് ബാധിച്ച് അമേരിക്കയിൽ ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട വാര്യപുരം സ്വദേശി ജോസഫ് കുരുവിളയാണ് മരിച്ചത്. അമേരിക്കയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവവരുടെ എണ്ണം 23,610 ആയി. 24 മണിക്കൂറിനിടെ 1500 ലധികം പേരാണ് ഇവിടെ മരിച്ചത്. രോഗബാധിതരുടെ എണ്ണം ആറ് ലക്ഷത്തോട് അടുക്കുകയാണ്.
അതേസമയം വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഉടനെ തിരിച്ചെത്തിക്കേണ്ടതില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് സുപ്രീം കോടതി ശരിവെച്ചു. ആളുകള്‍ എവിടെയാണോ നിലവില്‍ ഉള്ളത് അവിടെ തന്നെ തുടരണമെന്നും പ്രവാസികളെ തല്‍ക്കാലം തിരിച്ചുകൊണ്ടുവരേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
content highlights: one more Malayalee died in Us due to covid 19