കേരളം ഉൾപ്പടെയുള്ള നാല് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ കൊറോണ വെെറസിൻ്റെ സാന്നിധ്യം കണ്ടെത്തി. ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് (ഐസിഎംആർ) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കേരളം, ഹിമാചൽപ്രദേശ്, പുതുച്ചേരി, തമിഴ്നാട് എന്നിവിടങ്ങളിൽ സാധാരണമായി കണ്ടുവരുന്ന റൂസെറ്റസ്, പെറ്ററോപസ് ഇനത്തിൽപ്പെട്ട വവ്വാലുകളിലാണ് വെെറസ് സാന്നിധ്യം കണ്ടെത്തിയത്. 2018-19 വർഷങ്ങളിൽ ശേഖരിച്ച സാംപിളുകളാണ് പരിശോധിച്ചത്. തൊണ്ടയിൽനിന്നും മലാശയത്തിൽനിന്നുമുള്ള സാംപിളുകളാണ് ശേഖരിച്ചിരുന്നത്.
കേരളത്തിലെ പെറ്ററോപസ് വവ്വാലുകളുടെ മലാശയത്തിൽനിന്നുള്ള 217 സ്രവ സാംപിളുകൾ പരിശോധിച്ചതിൽ 12-ഉം റൂസെറ്റസ് വവ്വാലുകളുടെ മലാശയത്തിൽനിന്നുള്ള 42 സ്രവ സാംപിളുകളിൽ നാലും പോസിറ്റീവായിരുന്നു. അതേസമയം, തൊണ്ടയില്‍നിന്ന് ശേഖരിച്ച 25 സ്രവ സാംപിളുകള്‍ നെഗറ്റീവായി. കോവിഡ് 19ന് കാരണമായ SARS-CoV-2 രോഗാണുക്കൾ വവ്വാൽ, ഈനാംപേച്ചി തുടങ്ങിയ സസ്തനികളിൽ നിന്ന് ഉണ്ടാവാമെന്ന് അന്താരാഷ്ട്ര പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ തുടർന്നാണ് കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ വവ്വാലുകളെ കേന്ദ്രീകരിച്ച് പഠനം നടത്തിയത്.
content highlights: bats found corona positive in kerala