ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം പതിനായിരം കടന്നു. 10363 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 24 ണിക്കൂറിനിടെ 1211 പേർക്ക് രോഗം സ്ഥിരീകരിച്ചു. 31 പേർ ഇന്നലെ മാത്രം ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് ഇന്ത്യയിൽ മരിച്ചവരുടെ എണ്ണം 339 ആയി. 1035 പേർക്ക് രോഗം ഭേദമായിട്ടുണ്ട്.
ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. 160 പേർ കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചു. 2334 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. മധ്യപ്രദേശില്‍ 43 പേരും ഡല്‍ഹിയില്‍ 28 പേരും ഗുജറാത്തില്‍ 26 പേരും കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഡൽഹിയിൽ 1510 പേർക്കും തമിഴ്നാട്ടിൽ 1173 പേർക്കും മധ്യപ്രദേശിൽ 604 പേർക്കും രാജസ്ഥാനിൽ 873 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്, മിസോറാം, അരുണാചല്‍ പ്രദേശ്, ഒഡീഷ, പഞ്ചാബ്, മഹാരാഷ്ട്ര, തെലുങ്കാന, പശ്ചിമബംഗാള്‍, കര്‍ണാടക എന്നീ സംസ്ഥാനങ്ങളും പുതുച്ചേരിയും ലോക്ഡൗണ്‍ നീട്ടിയിട്ടുണ്ട്.
content highlights: India’s covid cases rises to 10000