കൊറോണ വൈറസ് പൂര്‍ണമായും കേരളത്തില്‍ നിന്ന് പോയി എന്ന് പറയാറായിട്ടില്ല; ആരോഗ്യമന്ത്രി

we can't say Kerala out of covid danger says, health minister

സംസ്ഥാനത്ത് പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്തതുകൊണ്ട് കൊറോണ വൈറസ് പൂര്‍ണമായും കേരളത്തില്‍ നിന്ന് പോയി എന്ന് പറയാറായിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. കുറച്ചു ദിവസങ്ങളായി രോഗം വ്യാപിക്കുന്നതിൻ്റെ ഗ്രാഫ് കുറഞ്ഞിട്ടുണ്ടെന്നും എന്നാൽ ആശ്വസിക്കാൻ സമയം ആയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതിൻ്റെ എണ്ണം കുറഞ്ഞിട്ടുണ്ട്. അത് നമ്മളെല്ലാവരും ചേര്‍ന്ന് കൂട്ടമായി നടത്തിയ പരിശ്രമത്തിൻ്റെ ഫലമാണ്. എന്നാൽ ഒരാള്‍ നമ്മുടെ കണ്ണില്‍ പെടാതെ സമൂഹത്തിലാകെ സഞ്ചരിക്കാന്‍ ഇടയായാല്‍ അയാളില്‍ നിന്നും വലിയ തോതിലുള്ള പകര്‍ച്ച തുടങ്ങും. അങ്ങനെ വരാതിരിക്കാനാണ് കൃത്യമായ നിര്‍ദ്ദേശം പാലിച്ച് നമ്മള്‍ നില്‍ക്കുന്നത്. അതുകൊണ്ട് പൂര്‍ണമായും ആശ്വസിക്കാറായിട്ടില്ല. മന്ത്രി പറഞ്ഞു

സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ആശ്വാസം ഉണ്ടെന്നും തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട് പ്രത്യേകിച്ചുണ്ടായിരുന്ന ഭയം മാറിയെന്നും മന്ത്രി പറഞ്ഞു

content highlights: we can’t say Kerala out of covid danger says, health minister