പിടിച്ചടക്കാനാവാതെ കൊവിഡ്; ആഗോള തലത്തില്‍ കൊറോണ മരണം ഒന്നേകാല്‍ ലക്ഷം കടന്നു

ലോകത്താകമാനം കൊറോണ മരണം ഒന്നേകാല്‍ ലക്ഷം പിന്നിട്ടു. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി കണക്ക് പ്രകാരം 1,26537 പേരാണ് ഇതുവരെ കൊറോണ മൂലം മരിച്ചത്. 1,973,715 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. കൊറോണ വ്യാപനത്തിന് ശേഷം ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ ദിവസമാണ്. 6,919 പേരാണ് ഇന്നലെ മരിച്ചത്.

വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ച അമേരിക്കയില്‍ രോഗികളുടെ എണ്ണം ആറ് ലക്ഷം കടന്നു. രോഗം സ്ഥിരീകരിച്ച 6,05,193 ആളുകളില്‍ 25,989 പേര്‍ വൈറസ് ബാധിച്ച് മരിച്ചു.2,349 പേരാണ് 24 മണിക്കൂറിനിടെ യുഎസില്‍ മരിച്ചത്. ഇറ്റലിയില്‍ മരണം 21,067 ആയി ഉയര്‍ന്നു.

ഫ്രാന്‍സില്‍ പുതിയ രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. ഇന്നലെ മാത്രം ആറായിരത്തോളം കേസുകള്‍ സ്ഥിരീകരിച്ചു.1,43,303 രോഗികളില്‍ 15,729 പേര്‍ ഇതുവരെ മരിച്ചു. ബ്രിട്ടണില്‍ മരണം 12,000 പിന്നിട്ടു. അതേസമയം, ജര്‍മ്മനിയില്‍ മരണനിരക്കില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. 310 പേര്‍ മാത്രമാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണ സംഖ്യ 3,495 ആയി ഉയര്‍ന്നു. 1,32,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

Content Highlight: Corona Death over world exceeds One lakh