മഹാരാഷ്ട്രയിൽ ഇന്ന് മാത്രം 117 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 2801 ആയി. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 117 പേരിൽ 66 പേരും മുംബെെയിൽ നിന്നാണ്. 44 കേസുകൾ പുനെയിൽ നിന്നാണ് റിപ്പോർട്ട് ചെയ്യത്.
ധാരാവിയിൽ ഇന്ന് അഞ്ച് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്ന് പുരുഷന്മാര്ക്കും അഞ്ച് സ്ത്രീകള്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ പ്രദേശത്തെ വൈറസ് ബാധിതരുടെ എണ്ണം 60 ആയി. കൊവിഡ് ബാധിച്ച് 7 പേർ ധാരാവിയിൽ മരിച്ചിട്ടുണ്ട്. ദിവസവും ധാരാവിയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകുന്നതിനെ തുടർന്ന് കടുത്ത നിയന്ത്രണമാണ് സർക്കാർ ഇവിടെ ഏർപ്പെടുത്തിയത്. എന്നാൽ ലോക്ഡൗണ്‍ ലംഘിച്ച് മുംബൈയില്‍ കുടിയേറ്റ തൊഴിലാളികള്‍ കൂട്ടമായി പ്രതിഷേധത്തിനിറങ്ങിയത് വലിയ തിരിച്ചടി ഉണ്ടാക്കിയിട്ടുണ്ട്.
content highlights: Maharashtra covid cases rise to 2801