ലോകത്ത് 20 ലക്ഷം കടന്ന് കൊവിഡ് ബാധിതർ; അമേരിക്കയിൽ 24 മണിക്കൂറിനിടെ രണ്ടായിരത്തിലധികം മരണം

covid 19 cases all over the world rises to 20 lakh

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു. 134,616 പേർ കൊവിഡ് ബാധിച്ച് ലോകത്താകമാനം മരിച്ചിട്ടുണ്ട്. കൂടുതൽ കോവിഡ് രോഗ ബാധിതരുമുള്ള യുഎസിൽ 6,44,089 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 28,529 പേർ ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. ഇറ്റലിയിൽ ഇന്നലെ മാത്രം 578 കൊവിഡ് ബാധിച്ച് മരിച്ചു. ഇവിടെ ആകെ മരണം 21,645 ആയി. സ്പെയിനിൽ മരണസംഖ്യ 18,000 കടന്നപ്പോൾ ഫ്രാൻസിൽ 17,167 ആയി ഉയർന്നു. ഫ്രാൻസിൽ ഇന്നലെ മാത്രം 1,438 പേർക്ക് ജീവൻ നഷ്ടമായി. 

ജർമനിയിൽ 1,34,753 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ മരണസംഖ്യ 3,804 ആയി. ബ്രിട്ടനിൽ തുടർച്ചയായ നാലാം ദിവസവും എഴുന്നൂറിനു മേൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ദിവസേന പതിനായിരത്തിലേറെ പേരെ പരിശോധനയ്ക്കു വിധേയരാക്കുന്ന ബ്രിട്ടനിൽ 98,476 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്നലെ മാത്രം 761 പേർ കൊവിഡ് ബാധിച്ച് മരിച്ചു. അതിനിടെ ഫ്രഞ്ച് നാവിക സേനയുടെ ചാൾസ് ഡിഗോൾ കപ്പലിലെ 668 നാവികർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് രോഗവുമായി മല്ലിടുന്ന 77 ദരിദ്ര രാഷ്ട്രങ്ങളുടെ കടങ്ങൾ എഴുതി തള്ളാൻ ജി 20 രാജ്യങ്ങളുടെ കൂട്ടായ്മ തീരുമാനിച്ചിട്ടുണ്ട്. 

content highlights: covid 19 cases all over the world rises to 20 lakh