അമേരിക്കയിൽ കൊവിഡ് കേസുകളുടെ അതിതീവ്ര ഘട്ടം അവസാനിച്ചതായി ഡോണാൾഡ് ട്രംപ്

Coronavirus, Trump says peak is passed and the US to reopen soon

അമേരിക്കയിൽ കൊവിഡ് വ്യാപനത്തിൻ്റെ അതിതീവ്ര ഘട്ടം അവസാനിച്ചതായി ഡൊണാൾസ് ട്രംപ് പറഞ്ഞു. ഉടൻ തന്നെ നിയന്ത്രണങ്ങൾക്ക് ഇളവ് കൊണ്ടുവരുമെന്നും ഇത് സംബന്ധിച്ച മാർഗ നിർദ്ദേശങ്ങൾ വ്യാഴാഴ്ച പുറത്തിറക്കുമെന്നും ട്രംപ് വ്യക്തമാക്കി. ആഗോള തലത്തിൽ ഒരു ദിവസം ഒരു രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും വലിയ മരണസംഖ്യയാണ് ബുധനാഴ്ച യുഎസില്‍ രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ 2600ഓളം മരണമാണ് റിപ്പോർട്ട് ചെയ്തത്. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നതായി ട്രംപ് പ്രഖ്യാപിച്ചത്. 

അമേരിക്ക മെയ് ആദ്യത്തോടെ കോവിഡ് നിയന്ത്രണങ്ങളില്‍ നിന്നും മുക്തിനേടുമെന്നാണ് ട്രംപ് ഭരണകൂടത്തിൻ്റെ പ്രതീക്ഷ. കോവിഡ് കാലത്തും രാജ്യത്തെ ഭക്ഷ്യവിതരണം കൃത്യമായാണ് പോകുന്നതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും യുഎസ് ഭരണകൂടം വ്യക്തമാക്കി. നമ്മൾ പഴയതുപോലെ തിരിച്ചുവരുമെന്നും കോവിഡ് ആഘാതത്തില്‍ നിന്നു രാജ്യം ഉടന്‍ കരകയറുമെന്ന പ്രതീക്ഷ ഉണ്ടെന്നും ട്രംപ് പറഞ്ഞു. 

content highlights: Coronavirus, Trump says peak is passed and the US to reopen soon