കൊവിഡ് 19നെ തുടർന്ന് രണ്ട് മാസമായി ഉൾക്കടലിൽ പെട്ടുപോയ കപ്പലിലെ 24 അഭയാർത്ഥികൾ വിശന്നുമരിച്ചു. കൊവിഡ് 19ൻ്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ നടപ്പാക്കിയതിനെ തുടർന്ന് മലേഷ്യന്‍ തീരത്ത് കപ്പലടുപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. രണ്ട് മാസത്തോളമായി കപ്പല്‍ ഉള്‍ക്കടലിലായിരുന്നു. ഈ സാഹചര്യത്തിലാണ് കപ്പലിലെ 24 പേർ ഭക്ഷണവും വെള്ളവും കിട്ടാതെ മരിച്ചത്.
കടലില്‍ പട്രോളിംഗ് നടത്തുകയായിരുന്ന ബംഗ്ലാദേശ് തീരദേശ സേനയാണ് കപ്പല്‍ കണ്ടത്. 382 പേരെ രക്ഷപ്പെടുത്തിയതായി ബംഗ്ലാദേശ് തീരദേശസേന അറിയിച്ചു. രക്ഷപ്പെടുത്തിയവരില്‍ പലരും അതീവ അവശനിലയിലാണ്. ഇവരെ ബംഗ്ലാദേശിലെ ക്യാംപില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇവരെ മ്യാന്‍മറിലേക്ക് തിരിച്ചയക്കാനുള്ള പ്രാഥമിക നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ അറിയിച്ചു.
content highlights: Over two dozen Rohingya dead on the rescued ship: Bangladesh coast guard