ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 21 ലക്ഷം കടന്നു. 21,47,799 പേർക്കാണ് ലോകത്താകമാനം കൊവിഡ് ബാധിക്കപ്പെട്ടിട്ടുള്ളത്. ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,44,313 ആയി. ഇന്ന് 5,694 പേരാണ് മരിച്ചത്. 61,368 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 57,062 പേരുടെ നില ആശങ്കാജനകമാണ്. 5,46,227 പേർ രോഗമുക്തരായി.
യുഎസില്‍ മരണം 33,903 ആയി. ഇന്നലെ മാത്രം 1315 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രോഗികളുടെ എണ്ണം 6,67,572 ആണ്. യുഎസിൽ കോവിഡ് ഏറ്റവുമധികം വ്യാപിച്ച ന്യൂയോർക്കിൽ ലോക്ഡൗൺ മേയ് 15 വരെ നീട്ടി. ഇറ്റലിയിൽ 22,170 പേരും സ്പെയിനില്‍ 19,130 പേരും മരിച്ചു. ഫ്രാൻസിൽ 17,920 പേരാണ് മരിച്ചത്. ബ്രിട്ടനിൽ മരിച്ചവരുടെ എണ്ണം 13,729 കടന്നു. ഇറ്റലിയിൽ രോഗബാധിതരുടെ എണ്ണം 1,68,941 ആയി ഉയർന്നു. ഫ്രാൻസിൽ 1,47,863 പേർക്കും ജർമനിയിൽ 1,35,843 പേർക്കും ബ്രിട്ടനിൽ 1,03,093 പേർക്കുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. പുതുതായി രോഗം സ്ഥിരീകരിച്ചതിൽ യുഎസിനു പിന്നിൽ രണ്ടാം സ്ഥാനത്ത് തുർക്കിയാണ്. വ്യാഴാഴ്ച 4,801 പേർക്കാണ് തുർക്കിയിൽ രോഗം സ്ഥിരീകരിച്ചത്. അതേസമയം അമേരിക്കയിൽ കൊവിഡ് പ്രതിസന്ധിയുടെ ഏറ്റവും മോശം അവസ്ഥ പിന്നിട്ടിതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
content highlights: world’s covid cases rise to 21 lakh