ഇന്ത്യയിൽ കൊവിഡ് ബാധിച്ച് 420 പേർ മരിച്ചു. വ്യാഴാഴ്ച മാത്രം 28 മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 941 കോവിഡ് കേസുകൾ സ്ഥിരീകരിച്ചതോടെ രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം 12,759 ആയി ഉയർന്നു. 1488 പേർക്ക് അസുഖം ഭേദമായി.
മഹാരാഷ്ട്രയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 2919 ആയി ഉയര്‍ന്നു. ഇവിടെ 187 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഡൽഹിയിൽ 1640 പേരാണ് രോഗികൾ. ഡൽഹിയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 32 ആണ്. തമിഴ്നാട്ടിൽ ഇന്നലെ 25 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതര്‍ 1267 ആയി. 15 പേർ ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. മധ്യപ്രദേശിൽ 53 പേരും ഗുജറാത്തിൽ 36 പേരും തെലങ്കാനയിൽ 18 പേരും കൊവിഡ് ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടെ 56 ഇടങ്ങളെ മുംബൈയിൽ തീവ്രബാധിതമേഖലകളാക്കി പ്രഖ്യാപിച്ചു. മുംബൈയിൽ മാത്രം 438 തീവ്രബാധിതമേഖലകളാണ് ഉള്ളത്.
content highlights: covid cases in India crosses twelve thousand