കർണാടകത്തിലെ കൊവിഡ് തീവ്രബാധിത മേഖലയായ കലബുറഗിയിൽ ലോക്ക് ഡൗൺ ലംഘിച്ച് രഥോത്സവ യാത്ര സംഘടിപ്പിച്ചു. ആയിരത്തോളം പേരാണ് രാവൂർ സിദ്ധലിംഗേശ്വര ക്ഷേത്രത്തിലെ ആഘോഷത്തിൽ പങ്കെടുത്തത്.
സാമൂഹിക അകലം പാലിക്കണമെന്ന ശക്തമായ നിര്‍ദേശം നിലനിൽക്കുമ്പോഴാണ് ആളുകൾ കൂട്ടം കൂടിയുള്ള ഒരു പരിപാടി അരങ്ങേറിയത്. ഉത്സവാഘോഷത്തിൽ ആളുകൾ തോളോടുതോൾ ചേർന്ന് തേരുവലിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ കേസെടുത്തതായി കലബുര്‍ഗി ജില്ലാ പൊലീസ് അറിയിച്ചു.
അതേസമയം ഇത് ഞങ്ങളുടെ സര്‍ക്കാരാണെന്നും ഞങ്ങള്‍ പരിപാടി മുന്നോട്ടു കൊണ്ടുപോകുമെന്നും ബി.ജെ.പി നേതാക്കള്‍ അറിയിച്ചു. മാര്‍ച്ചില്‍ രാജ്യത്തെ ആദ്യത്തെ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത് കലബുര്‍ഗിയിലാണ്. നിലവില്‍ കര്‍ണാടകയില്‍ 300ലേറെ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ 13 ലെറെ പേര്‍ മരിക്കുകയും ചെയ്തു. ഏപ്രിൽ 10ന് കർണാടകയിലെ തുമകൂരുവിൽ ബിജെപി എംഎൽഎ പിറന്നാളാഘോഷം സംഘടിപ്പിച്ചതും വിവാദമായിരുന്നു.
content highlights: Thousands in Karnataka pull the chariot, participate in Siddalingeshwara fair