ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 22.5 ലക്ഷം കടന്നു. 22,48,029 ആളുകള്‍ക്കാണ് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. കൊവിഡ് 19 ബാധിച്ച് ലോകത്താകെ 1,54,108 ആളുകള്‍ മരിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 24 മണിക്കൂറിനുള്ളില്‍ 8493 പേരാണ് മരിച്ചത്. 82,976 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു.
ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ഉള്ളത് അമേരിക്കയിലാണ്. വെള്ളിയാഴ്ച മാത്രം അമേരിക്കയില്‍ 2476 പേരാണ് മരിച്ചത്. ഇവിടെ കൊവിഡ് രോഗികളുടെ എണ്ണം ഏഴ് ലക്ഷം കടന്നു. ബ്രിട്ടണിൽ 847 പേർ ഇന്നലെ മാത്രം മരിച്ചു. ബ്രിട്ടനിൽ മരണസംഖ്യ പതിനയ്യായിരത്തോട് അടുക്കുകയാണ്. യൂറോപ്യൻ രാജ്യമായ പോളണ്ടിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഏതാണ്ട് കേരളത്തോട് അടുത്ത് മാത്രം ജനസംഖ്യയുള്ള പോളണ്ടിൽ ദിവസം ശരാശരി ഇരുപത് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. പോളണ്ട് തലസ്ഥാനമായ വാഴ്സയിൽ ഒരു മലയാളി വിദ്യാർത്ഥിക്കും കൊവിഡ് 19 സ്ഥിരീകരിച്ചു.
content highlights: Global coronavirus death toll crosses 150,000