മുംബെെയിൽ 28 മലയാളി നഴ്സുമാർക്ക് കൊവിഡ്; സ്ഥിതി ഗുരുതരം 

covid confirmed in 28 Malayalee nurses in Mumbai 

മുംബെെയിൽ 28 മലയാളി നഴ്സുമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജസ്‍ലോക് ആശുപത്രിയിലെ 26 നഴ്സുമാർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ആദ്യം 2 പേർക്കു കോവിഡ് ബാധിച്ച വേളയിൽ ഹോസ്റ്റലിൽ ക്വാറൻ്റീൻ ചെയ്തിരുന്ന നഴ്സുമാർക്കിടയിൽ നടത്തിയ രണ്ടാമത്തെ പരിശോധനയിലാണ് 26 മലയാളികൾക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവർ രോഗലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ല. 

മുംബൈയിലെ വൊക്കാർഡ് ആശുപത്രിയിൽ 62 മലയാളി നഴ്സുമാർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാട്ടിയ, ബ്രീച്ച് കാൻഡി, ബോംബെ ആശുപത്രികളിലും പുണെയിലെ റൂബി ഹാൾ ആശുപത്രിയിലും മലയാളി നഴ്സുമാർ രോഗബാധിതരാണ്.  ഇതോടെ മഹാരാഷ്ട്രയില്‍ രോഗബാധിതരായ മലയാളി നഴ്സുമാരുടെ എണ്ണം 111 ആയി ഉയർന്നു. അതേസമയം മുംബെെയിൽ സാമൂഹിക വ്യാപനം ഉണ്ടായെന്നുള്ള സാധ്യതകൾ പൂർണമായി തള്ളിയിരിക്കുകയാണ് അധികൃതർ. 

content highlights: covid confirmed in 28 Malayalee nurses in Mumbai