കൊവിഡ് 19 എന്ന മഹാമാരിയെ ചെറുക്കാൻ ലോക രാജ്യങ്ങൾക്ക് സഹായം നൽകിയ ഇന്ത്യയെ പ്രകീർത്തിച്ച് യു.എൻ. സെക്രട്ടറി ജനറൽ അൻ്റോണിയൊ ഗുട്ടെറസ്. കോവിഡ് രോഗികളെ ചികിത്സിക്കുന്നതിൽ ഫലപ്രദമെന്ന് കരുതുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന് നല്‍കിയത് ഉള്‍പ്പെടെയുള്ള സഹായങ്ങളാണ് ഇന്ത്യ വിവിധ രാജ്യങ്ങൾക്ക് നൽകിയത്.
കൊവിഡിനെ പ്രതിരോധിക്കാൻ ആഗോള ഐക്യദാർഢ്യം ഉണ്ടാവണം. അതിന് രാജ്യങ്ങൾ തമ്മിലുള്ള പരസ്പര സഹായം ആവശ്യമാണ്. അങ്ങനെ സഹായം ചെയ്യുന്ന രാജ്യങ്ങളെ ഞങ്ങൾ സല്യൂട്ട് നൽകുന്നു. ആൻ്റോണിയൊ ഗുട്ടെറസിൻ്റെ വക്താവ് സ്റ്റീഫൻ ഡുജറിക് പറഞ്ഞു. നിലവിൽ 55 രാജ്യങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന് ഇന്ത്യ കയറ്റുമതി ചെയ്യാനുള്ള ശ്രമത്തിലാണ്. അമേരിക്ക, മൗറീഷ്യസ്, സീഷെൽസ് തുടങ്ങിയ നിരവധി രാജ്യങ്ങൾക്ക് ഇന്ത്യ ഇതിനകം മരുന്നുകൾ എത്തിച്ച് നൽകിയിട്ടുണ്ട്. അയൽ രാജ്യങ്ങളായ അഫ്ഗാനിസ്താൻ, ഭൂട്ടാൻ, ബംഗ്ലാദേശ്, നേപ്പാൾ, മാലദ്വീപ്, ശ്രീലങ്ക, മ്യാൻമർ എന്നീ രാജ്യങ്ങൾക്കും ഇന്ത്യ സഹായം നൽകി.
സാംബിയ, മഡഗാസ്കർ, ഉഗാണ്ട, ബുർകിന ഫാസോ, നൈജെർ, മാലി, കോംഗോ, ഈജിപ്ത്, അർമേനിയ,കസാഖ്സ്താൻ, ഇക്വഡോർ, ജമൈക, സിറിയ, ഉക്രൈൻ, ഛാഡ്, സിംബാബ്വെ, ജോർദാൻ, കെനിയ, നെതർലാൻഡ്, നൈജീരിയ, ഒമാൻ, പെറു എന്നീ രാജ്യങ്ങളിലേക്കും ഇന്ത്യ മരുന്നകൾ കയറ്റി അയക്കും. ഇന്ത്യ രണ്ട് ലക്ഷം ഹൈഡ്രോക്സി ക്ലോറോക്വിൻ ഗുളികകളാണ് ഡൊമനിക്കൻ റിപ്പബ്ലിക്കിന് നൽകുന്നത്.
content highlights: UN chief Guterres salutes countries like India for helping others in the fight against Covid-19