മെയ് 11 മുതൽ സർവ്വകലാശാല പരീക്ഷകൾ നടത്തും. ഒരാഴ്ചക്കുള്ളിൽ പരീക്ഷ പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം. ഇതുസംബന്ധിച്ച് സര്‍വ്വകലാശാലകള്‍ക്ക് നിര്‍ദേശം നല്കി. കേന്ദ്രീകൃത മൂല്യ നിര്‍ണയം ഉണ്ടാവില്ല. ഓൺലൈന്‍ ക്ലാസുകള്‍ തുടങ്ങാനും നിർദേശം നല്കി. പരീക്ഷയെ കുറിച്ച് വിദ്യാർത്ഥികൾക്ക് കൃത്യമായ നിർദേശം നൽകണമെന്നും പരീക്ഷ നടത്തിപ്പിൽ ആരോഗ്യ വകുപ്പ് മാനദണ്ഡം പാലിക്കണമെന്നും നിർദ്ദേശത്തിലുണ്ട്.
പരീക്ഷ നടത്തിപ്പ് ക്രമീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സമിതി രൂപീകരിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ആറംഗ സമിതിയെ നിയോഗിച്ചത്. ആസൂത്രണ ബോര്‍ഡ് അംഗം ബി ഇക്ബാലാണ് സമിതി ചെയര്മാന്. എംജി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ സാബു തോമസ്, കേരള സര്‍വ്വകലാശാല പ്രോ വിസി അജയകുമാര്‍ എന്നിവരാണ് അംഗങ്ങള്‍. അധ്യയന നഷ്ടവും പരീക്ഷ നടത്തിപ്പും ക്രമീകരിക്കാനാണ് സമിതി.
content highlights: University exams will conduct on May 11