മണിപ്പൂരിൽ നിലവിൽ ഒറ്റ കൊവിഡ് കേസ് പോലുമില്ലെന്ന് മണിപ്പൂർ മുഖ്യമന്ത്രി എന്‍. ബിരണ് സിങ്. മണിപ്പൂരിൽ കൊവിഡ് സ്ഥിരീകരിച്ച രണ്ടാമത്തെ ആളുടെ പരിശോധന ഫലം നെഗറ്റീവ് ആയെന്നും വാർത്ത സന്തോഷം നൽകുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡല്‍ഹിയില്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ 65 കാരനായിരുന്നു ചികിത്സയില്‍ കഴിഞ്ഞത്. മണിപ്പൂരിൽ കൊവിഡ് സ്ഥിരീകരിച്ച രണ്ടാമത്തെ ആളാണിത്. ഇംഫാല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തിൻ്റെ അവസാനത്തെ പരിശോധനാ ഫലവും നെഗറ്റീവ് ആയതുകൊണ്ട് ഉടന്‍ തന്നെ ഡിസ്ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. യു.കെയില്‍ നിന്നും മടങ്ങിയെത്തിയ 23 കാരിയായ യുവതിക്കായിരുന്നു സംസ്ഥാനത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ രോഗം ഭേദമായി നേരത്തെ തന്നെ ആശുപത്രി വിട്ടിരുന്നു.
content highlights: Manipur Has No COVID-19 Positive Case As Of Sunday says, Chief Minister