കേരളത്തിൽ ഇന്ന് രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍, കാസർകോട് ജില്ലയിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലുള്ളയാള്‍ അബുദാബിയിൽ നിന്നും കാസർകോട് ജില്ലയിലുള്ളയാള്‍ ദുബായില്‍ നിന്നും വന്നവരാണ്. അതേസമയം സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് കൊവിഡ് ഭേദമായി. കാസർകോട് ജില്ലയിൽ എട്ട് പേർക്കും കണ്ണൂര്‍ ജില്ലയിൽ മൂന്നു പേർക്കും മലപ്പുറം, തൃശൂര്‍ ജില്ലകളിലെ ഓരോരുത്തർക്കുമാണ് രോഗം ഭേദമായത്.
നിലവിൽ 129 പേർ ചികിത്സയിലുണ്ട്. 270 പേർ ഇതുവരെ കോവിഡില്‍ നിന്നു രോഗമുക്തി നേടിയിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 55,590 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 55,129 പേര് വീടുകളിലും 461 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 72 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങളുള്ള 19,351 വ്യക്തികളുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 18,547 സാംപിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
content highlights: 2 more covid cases confirmed in Kerala