ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 519 ആയി. 17615 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെ മാത്രം രാജ്യത്ത് 1135 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ ഞായറാഴ്ച 456 ആളുകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരു ദിവസം ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് സംസ്ഥാനത്ത് ആദ്യമായാണ്. മഹാരാഷ്ട്രയില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 4200 കടന്നു. രോഗം സ്ഥിരീകരിച്ച 4200 പേരില്‍ 2,724 പേരും മുംബൈയില്‍ നിന്നാണ്. ധാരാവിയില്‍ 20 പേര്‍ക്കാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 12 പേരാണ് ഞായറാഴ്ച കൊവിഡ് ബാധിച്ച് മരിച്ചത്.
അതേ സമയം ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ചിലയിടത്ത് ഇന്ന് ഉപാധികളോടെ ഇളവ് അനുവദിക്കും. കൊവിഡ് ഹോട്ട്സ്പോട്ട് കേന്ദ്രങ്ങളില്‍ നിയന്ത്രണം തുടരും. കൊവിഡ് തീവ്രതയില്ലാത്തയിടങ്ങളില്‍ കാര്‍ഷിക മേഖലകള്‍, വ്യാപാര മേഖലകള്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, സ്വകാര്യസ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് ഉപാധികളോടെ നിയന്ത്രണങ്ങളില്‍ ചില ഇളവുകളുണ്ടാവുമെന്നാണ് കേന്ദ്രം അറിയിച്ചത്. മെയ് 3 വരെ പഞ്ചാബിലും ഡൽഹിയിലും നിയന്ത്രണങ്ങളില്‍ ഇളവു വരുത്തില്ല.
content highlights: Covid-19 in India, No major lockdown relaxation as cases top 17,000; over 500 dead