സ്പ്രിംഗ്‌ളര്‍ കമ്പനിയ്ക്ക് അന്താരാഷ്ട്ര മരുന്ന് കമ്പനിയായ ഫെെസറുമായി ബന്ധമെന്ന് റിപ്പോര്‍ട്ട്. സ്പ്രിംഗ്‌ളറിനോട് രോഗികളുടെ വിവരം ഫൈസര്‍ ആവശ്യപ്പെട്ടുവെന്നും മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. കൊവിഡിനുള്ള മരുന്ന് പരീക്ഷണം നടത്തുന്നത് ഫൈസറാണ്. രോഗികളുടെ വിവരങ്ങളും അവരുടെ ആവശ്യങ്ങളും അടക്കമുള്ളത് ലഭിച്ചിരുന്നത് സ്പ്രിംഗ്‌ളര്‍ വഴിയാണെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. ഫൈസറിന് മരുന്ന് നിർമ്മാണത്തിനും, ഗവേഷണത്തിനും, വിപണനത്തിനും ഡാറ്റ അടക്കമുള്ള വിവരങ്ങൾ നൽകുന്നത് സ്പ്രിംഗ്‌ളര്‍ ആണെന്നാണ് പുറത്ത് വരുന്ന വിവരം.
നേരത്തെ സ്പ്രിംഗ്ളര്‍ വിവാദത്തില്‍ സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം ജനയുഗം രംഗത്തെത്തിയിരുന്നു. ഡാറ്റ സുരക്ഷ സുപ്രധാനമാണെന്നും കമ്പനികള്‍ ഡാറ്റാ ദുരുപയോഗം ചെയ്യുന്ന സംഭവങ്ങള്‍ അനവധിയുണ്ടെന്നും വിവരങ്ങളുടെ സുരക്ഷിതത്വം പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണെന്നും ജനയുഗത്തിൻ്റെ എഡിറ്റോറിയലില്‍ പറയുന്നു. നേരത്തെ പ്രതിപക്ഷവും കരാറിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. കരാര്‍ വ്യക്തികളുടെ സ്വകാര്യവിവരം ചോര്‍ത്തുന്നുവെന്നാണ് പ്രതിപക്ഷ ആരോപണം.
content highlights: sprinklr provides data information to American multinational pharmaceutical company