ഇന്ത്യ ഉൾപ്പടെയുള്ള പത്ത് രാജ്യങ്ങളെക്കാൾ കൂടുതല്‍ കൊവിഡ് പരിശോധനകള്‍ അമേരിക്ക നടത്തി; ഡോണാൾഡ് ട്രംപ്

US Covid-19 tests more than India, 9 others combined, says Donald Trump

ഇന്ത്യ ഉൾപ്പടെയുള്ള പത്ത് രാജ്യങ്ങളേക്കാൾ മികച്ച പ്രകടനമാണ് കൊവിഡിനെ പ്രതിരോധിക്കാൻ അമേരിക്ക കാഴ്ചവെച്ചതെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. മറ്റ് പത്ത് രാജ്യങ്ങളെക്കാൾ കൂടതൽ പരിശോധനകളാണ് അമേരിക്ക നടത്തിയിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി. 

അമേരിക്കയില്‍ ഇതുവരെ 4.18 ലക്ഷം ആള്‍ക്കാരില്‍ കൊവിഡ് പരിശോധന നടത്തി. ഇത്രയും ആള്‍ക്കാരില്‍ ലോകത്ത് എവിടെയും പരിശോധന നടത്തിയിട്ടില്ല. ഫ്രാന്‍സ്, യു.കെ, ദക്ഷിണ കൊറിയ, ജപ്പാന്‍, സിംഗപുര്‍, ഇന്ത്യ, ഓസ്ട്രിയ, ഓസ്‌ട്രേലിയ, സ്വീഡന്‍, കാനഡ എന്നീ രാജ്യങ്ങളെക്കാള്‍ കൂടുതല്‍ കൊറോണ രോഗികളില്‍ അമേരിക്ക പരിശോധന നടത്തിയിട്ടുണ്ട്. ട്രംപ് പറഞ്ഞു. 

കൊറോണക്കെതിരായ പോരാട്ടത്തില്‍ മഹത്തായ പ്രകടനമാണ് അമേരിക്കയിൽ ഉണ്ടായിട്ടുള്ളത്. അമേരിക്കയിലെ ജനങ്ങള്‍ നല്‍കിയ പിന്തുണക്ക് നന്ദി അറിയിക്കുന്നു. ഒരുപാട് പേരെ ഇതുവരെ രക്ഷപെടുത്താൻ കഴിഞ്ഞിട്ടുണ്ട്. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് വിമുഖത കാണിച്ചതുകൊണ്ട് സ്‌പെയിനും ഇറ്റലിക്കും വലിയ വില കൊടുക്കേണ്ടി വന്നുവെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം അമേരിക്കയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 40000 കടക്കുകയും 764000 പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു.

content highlights: US Covid-19 tests more than India, 9 others combined, says Donald Trump