തിരുവനന്തപുരം: വിവാദങ്ങളിലല്ല, കൊവിഡ് പ്രതിരോധത്തിലാണ് ശ്രദ്ധ ചെലുത്തേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് രോഗം സംബന്ധിച്ചുള്ള പ്രതിദിന വാര്‍ത്താ സമ്മേളനത്തിലാണ് വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്ന് അദ്ദേഹം അറിയിച്ചത്. ഒരു ഇടവേളക്ക് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സ്പ്രിങ്ക്‌ളര്‍ വിവാദം മാധ്യമ പ്രവര്‍ത്തകര്‍ ഉന്നയിച്ചെങ്കിലും മുഖ്യമന്ത്രി ഒഴിഞ്ഞ് മാറുകയായിരുന്നു.
വിവാദങ്ങളില്ലല്ല ഇപ്പോള്‍ ശ്രദ്ധയെന്നും എനിക്കിവിടെ വേറെ ജോലിയുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രി ആവര്‍ത്തിച്ചത്. മകളുടെ കമ്പനിയെക്കുറിച്ചുള്ള ചോദ്യത്തിനും അദ്ദേഹം പ്രതികരിച്ചില്ല. ആരോപണങ്ങളില്‍ ദുര്‍ബലനാകുന്ന ആളല്ല താനെന്നും, ആരോപിക്കുന്നവര്‍ തെളിവ് കൊണ്ടു വരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ പ്രചരങ്ങളെ തള്ളി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ആരോപങ്ങളുടെ ഭാവി ചരിത്രം തീരുമാനിക്കട്ടെയെന്നും അദ്ദേഹം ചോദ്യത്തോട് പ്രതികരിച്ചു.
ചിലര്‍ ഒരു കേന്ദ്രത്തിലിരുന്ന നുണ കഥകള്‍ മെനയുകയാണെന്നും കൊവിഡ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വ്യതിചലിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നാളെയും വാര്‍ത്താസമ്മേളനം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Content Highlight: Pinarayi Vijayan avoids questions on Springler Scam