പത്തനംതിട്ടയില്‍ 16 വയസുള്ള വിദ്യാർത്ഥിയെ സഹപാഠികള്‍ വെട്ടിക്കൊലപ്പെടുത്തി. പത്തനംതിട്ട കൊടുമണിലാണ് സംഭവം. അങ്ങാടിക്കല്‍ സ്വദേശിയും ശ്രീനാരായണ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയുമായ നിഖിലാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹപാഠികളായ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
സ്കൂളിന് സമീപത്ത് വച്ച് നിഖിലിനെ വെട്ടിക്കൊന്ന ശേഷം മൃതദേഹം മറവ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് വിദ്യാര്‍ത്ഥികള്‍ പിടിയിലായത്. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കൊടുമണ്‍ പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ത്ഥികള്‍ക്കിടയിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളാകാം കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ചെറിയ കോടാലി ഉപയോഗിച്ചാണ് കൃത്യം നടത്തിയിരിക്കുന്നത്. നിഖിലിൻ്റെ മൃതദേഹം അടൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
content highlights: 16-year-old student killed by his classmates