കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡി.എ) കൂട്ടിയ നടപടി മരവിപ്പിച്ചു. കൊവിഡ് ബാധ മൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ബുധനാഴ്ചത്തെ കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
കഴിഞ്ഞ മാസമാണ് സര്‍ക്കാര്‍ ഡി.എ. 17 ശതമാനത്തില്‍ നിന്ന് 21 ശതമാനമാക്കി വര്‍ധിപ്പിച്ചത്. ജനുവരി ഒന്ന് മുതല്‍ നല്‍കാനായിരുന്നു തീരുമാനം. എന്നാൽ ഈ വർഷം ഡിഎ വർധനയുണ്ടാകില്ല. 2020 ജൂലായ്, 2021 ജനുവരി എന്നീ സമയങ്ങളിൽ ഉണ്ടാകേണ്ട വർധനയും ഇനി ഉണ്ടാകില്ല. ക്ഷാമബത്താ വര്‍ധനവ് മരവിപ്പിച്ചതിലൂടെ 2021 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 27,000 കോടി രൂപയുടെ ചെലവ് കുറയ്ക്കാനാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. അതേസമയം, നിലവിലുള്ള ക്ഷാമബത്താ നിരക്ക് തുടരുമെന്നും കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി.
content highlights: Centre stops DA installment for govt employees, pensioners, may save Rs 1.2 lakh crore