സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോട്ടയത്ത് 3 പേർക്കും കൊല്ലത്ത് 3 പേർക്കും കണ്ണൂരിൽ ഒരാൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊല്ലത്ത് രോഗം സ്ഥിരീകരിച്ചത് ആരോഗ്യപ്രവർത്തകയ്ക്ക് ആണ്. അതേസമയം ഇന്ന് 7 പേർക്ക് രോഗം ഭേദമായി. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ രണ്ട് പേർക്ക് വീതവും വയനാട്ടിൽ ഒരാൾക്കുമാണ് ഇന്ന് രോഗം ഭേദമായത്.
കേരളത്തിൽ ഇതുവരെ 457 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 331 പേർക്ക് രോഗം ഭേദമായി. 116 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇന്ന് പുതുതായി 132 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 21,044 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതിൽ 464 പേർ ആശുപത്രിയിലാണ്. 20,580 പേർ വീടുകളിൽ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 22360 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. കണ്ണൂർ 55 പേരും കാസർകോട് 15 പേരും കോഴിക്കോട് 11 പേരും ചികിത്സയിലുണ്ട്. വയനാട്, ആലപ്പുഴ, തൃശ്ശൂർ ജില്ലകളിൽ കൊവിഡ് രോഗികളില്ല.
content highlights: CM Pinarayi Vijayan press meet