ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 26,496 ആയി. 24 മണിക്കൂറിനിടെ 1990 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഒറ്റദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും വലിയ സംഖ്യയാണിത്. 24 മണിക്കൂറിനുള്ളിൽ 49 കൊവിഡ് രോഗികൾ മരണപ്പെടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് 824 പേരാണ് മരിച്ചത്. 5804 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
27 ജില്ലകളില്‍ നിന്നായി 68 ശതമാനത്തോളം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ 13.8 ശതമാനം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ 47.6 ശതമാനം കേസുകളും മുംബൈയില്‍ നിന്നാണ്. 7628 കൊവിഡ് കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 24 മണിക്കൂറിനുള്ളില്‍ 811 പേര്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. 22 പേരാണ് 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 323 ആയി. മുംബൈയില്‍ മാത്രം 5,049 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഗുജറാത്ത് – 3071, ഡൽഹി – 2625, രാജസ്ഥാൻ – 2083, മധ്യപ്രദേശ് – 1945, തമിഴ്നാട് – 1821, ഉത്തർപ്രദേശ് – 1794, ആന്ധ്രാപ്രദേശ് – 1016 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് രോഗികളുടെ എണ്ണം. രാജ്യം അടച്ചിട്ടതിലൂടെ കൊവിഡ് വ്യാപനം പിടിച്ചു നിര്‍ത്താനായെന്നാണ് ആരോഗ്യ മന്ത്രാലയത്തിൻ്റെ വിലയിരുത്തല്‍. ലോക്ക് ഡൗണ്‍ ഒരു മാസം പിന്നിടുമ്പോള്‍ കൊവിഡ് രോഗികളുടെ എണ്ണം ആറ് ശതമാനമായി കുറഞ്ഞെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ കണക്ക് വ്യക്തമാക്കുന്നു.
content highlights: Over 26,000 COVID 19 Cases In India, 27 Districts Have 68.2 % Cases