ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷത്തിലേക്ക് അടുക്കുന്നു. 2,995,056 പേർക്കാണ് ലോകത്താകമാനം കൊവിഡ് സ്ഥിരീകരിച്ചത്. 2,06,914 കൊവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അമേരിക്കയിലെ കൊവിഡ് രോഗികളുടെ എണ്ണം 9.96 ലക്ഷത്തിലേക്ക് അടുക്കുന്നു. അമേരിക്കയിൽ 1156 കൊവിഡ് മരണങ്ങൾ ഇന്നലെ റിപ്പോർട്ട് ചെയ്തു. അമേരിക്കയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 987,322 ആയി. 55,415 പേർ അമേരിക്കയിൽ മരിച്ചു.
ഇറ്റലിയിൽ മരണം ഇരുപത്താറായിരം കടന്നു. സ്പെയിനിലെ മരണസംഖ്യ ഇരുപത്തിമൂവായിരത്തിലേറെയാണ്. ഏഷ്യൻ വൻകരയിയിലെ വിവിധ രാജ്യങ്ങളിലായി നാലര ലക്ഷത്തിലേറെ കോവിഡ് രോഗികളാണുള്ളത്. 1.52 ലക്ഷം കൊവിഡ് രോഗികളുള്ള ബ്രിട്ടണിൽ ഇതിനോടകം 20,732 പേർ മരണപ്പെട്ടു. 1.57 രോഗികളുള്ള ജർമ്മനിയിൽ ഇതുവരെ 5976 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സ്പെയിനിൽ 288 പേരും ഫ്രാൻസിൽ 242 പേരുമാണ് ഇന്നലെ മരിച്ചത്. അതേസമയം രോഗം ഏറ്റവും കൂടുതൽ ദുരിതം വിതച്ച ഇറ്റലിയിലും സ്പെയിനിലും ഫ്രാൻസിലും മരണ സംഖ്യയും രോഗ വ്യാപനത്തിൻ്റെ തോതും ഗണ്യമായി കുറഞ്ഞെന്നാണ് റിപ്പോർട്ടുകൾ.
content highlights: the worldwide number of covid cases reach 30 lakh