ആരോഗ്യ പ്രവര്‍ത്തകരിലെ രോഗ ബാധ ഗൗരവകരം; രാജ്യത്ത് ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടണമെന്ന് ഐ.എം.എ

തിരുവനന്തപുരം: രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി ഐ.എം.എ. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധയുണ്ടാകുന്നത് ഗൗരവമുള്ളതാണ്. പ്രവാസികള്‍ക്ക് രോഗലക്ഷണങ്ങളില്ലെങ്കിലും വീട്ടിലേക്ക് അയയ്ക്കരുത്. പരിശോധ സ്വകാര്യ മേഖലയിലും വേണമെന്നും ഐ.എം.എ ആവശ്യപ്പെടുന്നു.

കൊവിഡ് രൂക്ഷമായി ബാധിച്ചിട്ടുള്ള പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ തുടരാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നാവശ്യപ്പെട്ടത്. മേയ് മൂന്നിന് അവസാനിക്കുന്ന ലോക്ക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങളുടെ അഭിപ്രായം ആരായുന്നതിന് പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്.

Content Highlight: IMA requests to extend the lock down to extra two weeks