ലണ്ടന്‍: മൂന്നാഴ്ച നീണ്ടുനിന്ന വൈറസ് ചികിത്സകള്‍ക്ക് ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ജോലിയില്‍ പ്രവേശിച്ചു. വിദേശകാര്യ സെക്രട്ടറി ഡോമിനിക് റാബ് ആണ് ഈ കാര്യം വ്യക്തമാക്കിയത്. രോഗമുക്തിനേടിയ അദ്ദേഹം ഇനി രാജ്യത്തിന്റെ വൈറസ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകും. ഡൗണിംഗ് സ്ട്രീറ്റിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക ഓഫീസിലാണ് ബോറിസ് ജോണ്‍സന്‍ എത്തിച്ചേര്‍ന്നത്.
ഇനി രാജ്യത്തെ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം പങ്കാളിയാകുമെന്നും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഡൊമനിക് റബ് പറഞ്ഞു.ഏപ്രില്‍ അഞ്ചാം തിയ്യതിയാണ് വൈറസ് ബാധയെത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍, പ്രവേശിപ്പിച്ചത്.ലോക്ക് ഡൌണ്‍ പിന്‍വലിക്കണമെന്ന ശകത്മായ ആവശ്യം ഉയര്‍ന്നു വരുന്നുണ്ടെങ്കില്‍ പോലും രാജ്യത്ത് നിലനില്‍ക്കുന്ന ലോക്ക് ഡൗണില്‍ മാറ്റമൊന്നും ഉണ്ടാവില്ല എന്നും അദ്ദേഹം പറഞ്ഞു. വൈറസ് വ്യാപനത്തെ പിടിച്ചുനിര്‍ത്താനായുള്ള പ്രവര്‍ത്തങ്ങള്‍ നടത്തുമെന്നുംഅദ്ദേഹം പറഞ്ഞു.ജനങ്ങള്‍ ഒരുമിച്ച് പരിശ്രമിക്കുകയാണെങ്കില്‍ പന്ത്രണ്ട് ആഴ്ചകള്‍ കൊണ്ട് രാജ്യം വൈറസ് മുക്തമാക്കാമെന്നും അദ്ദേഹം പറഞ്ഞു രാജ്യത്ത് ഇന്ന് നടന്ന അവലോകന യോഗത്തിന് അധ്യക്ഷതവഹിച്ചത് ബോറിസ് ജോണ്‍സന്‍ ആയിരുന്നു.
രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ രണ്ടാമത്തെ കുതിച്ചുചാട്ടത്തിന് അനുവദിക്കുവാനോ ജനങ്ങളുടെ ജീവന്‍ നഷ്ട്ടപെടുത്തുവാനോ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടണില്‍ ഇതുവരെ വൈറസ് ബാധയെ തുടര്‍ന്ന് 20,000 പേരാണ് മരണപ്പെട്ടത്.
Content Highlight: British Prime Minister Boris Johnson cured from Covid