മെയ് മാസത്തോടെ കൊവിഡ് പരിശോധന കിറ്റുകൾ നിർമ്മിക്കാൻ ഇന്ത്യ തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. കൊവിഡ് പരിശോധനയ്ക്കുള്ള ആര്‍ടി-പിസിആര്‍ കിറ്റുകളും ആൻ്റിബോഡി ടെസ്റ്റ് കിറ്റുകളും ഇന്ത്യയ്ക്ക് പ്രാദേശികമായി നിര്‍മ്മിക്കുവാനുള്ള എല്ലാ നടപടികളും തുടങ്ങികഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. ഐസിഎംആറില്‍നിന്ന് അംഗീകാരം ലഭിച്ച ശേഷം ഉടന്‍ ഉത്പാദനം ആരംഭിക്കും. മെയ് 31-നകം പ്രതിദിനം ഒരു ലക്ഷം ടെസ്റ്റുകള്‍ നടത്തുക എന്ന ലക്ഷ്യം പൂര്‍ത്തികരിക്കാന്‍ ഇന്ത്യക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ ഇപ്പോള്‍ നൂറിലധികം പേഴ്സണല്‍ പ്രൊട്ടക്റ്റീവ് എക്യുപ്മെൻ്റ് (പിപിഇ) നിര്‍മ്മാതാക്കള്‍ ഉണ്ട്. കൊവിഡ് ബാധിതരുടെ ഫലപ്രദമായ ചികിത്സയ്ക്കായി രാജ്യം വെൻ്റിലേറ്ററുകള്‍ നിര്‍മ്മിക്കാൻ പോവുകയാണ്. രാജ്യത്തെ 80 ജില്ലകളില്‍ കഴിഞ്ഞ 14 ദിവസത്തിനിടെ കൊവിഡ് 19 കേസുകള്‍ പുതുതായി ഉണ്ടായിട്ടില്ല. കൊവിഡിനെ കൈകാര്യം ചെയ്യുന്നതില്‍ ആരോഗ്യമന്ത്രാലയം കാര്യക്ഷമമായി ഇടപെടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
content highlights: India will be able to produce Covid-19 test kits by May, says Health Minister