സാലറി കട്ട് കോടതി സ്റ്റേ ചെയ്തതോടെ ഓർഡിനൻസ് കൊണ്ടുവരാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. ഓർഡിനൻസ് വഴി നടപടിക്ക് നിയമസാധുത ലഭിക്കും. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. അതേസമയം സാലറി കട്ടില് ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല. എക്സിക്യൂട്ടീവ് ഓര്‍ഡര്‍ ഇറക്കിയതിനെയാണ് ഇന്നലെ ഹൈക്കോടതി വിമര്‍ശിച്ചത്. അതിനാല്‍ തന്നെ അപ്പീല്‍ പോകേണ്ടതില്ല എന്നാണ് സർക്കാർ തീരുമാനം.
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സാലറി മാറ്റിവെക്കാൻ സർക്കാരിനെ അധികാരപ്പെടുത്തുന്ന ഓർഡിനൻസാണ് മന്ത്രിസഭാ യോഗത്തിൽ കൊണ്ടുവരിക. എന്നാൽ ഓർഡിനൻസ് ഇറക്കി സാലറി കട്ട് നടപ്പാക്കണമെങ്കിൽ ഗവർണർ ഓർഡിനൻസിൽ ഒപ്പിടാൻ തയാറാകണമെന്ന കടമ്പയുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ 6 ദിവസത്തെ വീതം ശമ്പളം 5 മാസത്തേക്കു പിടിക്കാനായിരുന്നു സർക്കാർ ഉത്തരവിറക്കിയത്. എന്നാൽ സർക്കാർ ഉത്തരവ് ഇന്നലെ ഹൈക്കോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തു. കേസ് മേയ് 20ലേക്കു മാറ്റിയിരിക്കെയാണ് സർക്കാർ ഇപ്പോൾ ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചിരിക്കുന്നത്.
content highlights: Kerala government may bring an ordinance for salary cut