തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി കാരണം പ്രവാസി മലയാളികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങി വരുന്നതിനായി നോര്‍ക്ക ഏര്‍പ്പെടുത്തിയ രജിസ്ട്രേഷന് സംവിധാനത്തില്‍ ഇതിനോടകം 3,20,463 പ്രവാസികള്‍ രജിസ്റ്റര്‍ ചെയ്തതായി കണക്കുകള്‍. കഴിഞ്ഞ ഞായറാഴ്ചയാണ് നോര്‍ക്ക രജിസ്ട്രേഷന് ആരംഭിച്ചത്. ഇതില്‍ തൊഴില്‍/താമസ വിസയില്‍ എത്തിയ 2,23,624 പേരും സന്ദര്‍ശന വിസയിലുള്ള 57,436 പേരും ആശിത്ര വിസയില്‍ 20,219 പേരും വിദ്യാര്‍ത്ഥികള്‍ 7,276 പേരും ട്രാന്‍സിറ്റ് വിസയില്‍ 691പേരും മറ്റുള്ളവര്‍ 11,327 പേരുമാണ് മടങ്ങി വരാനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചുവരാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ 56114പേരും വാര്‍ഷികാവധി കാരണം വരാന്‍ ആഗ്രഹിക്കുന്നവര്‍ 58823 പേരുമാണ്. സന്ദര്‍ശനവിസ കാലാവധി കഴിഞ്ഞവര്‍ 41236, വിസ കാലാവധി കഴിഞ്ഞവരും റദ്ദാക്കപ്പെട്ടവരും 23975, ലോക്ക് ഡൗണ്‍ കാരണം നാട്ടിലേക്ക് മടങ്ങുന്ന കുട്ടികള്‍ 9561, മുതിര്‍ന്ന പൗരന്മാര് 10007, ഗര്‍ഭിണികള്‍ 9515, പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ 2448, ജയില്‍ മോചിതല്‍ 748, മറ്റുള്ളവര്‍ 108520 എന്നിങ്ങനെയാണ് മറ്റു കണക്കുകള്‍.
രജിസ്റ്റര്‍ ചെയ്തവരില്‍ വിദഗ്ധ തൊഴിലാളികള്‍ 49472 പേരും അവിദഗ്ധ തൊഴിലാളികള്‍ 15923 പേരുമാണ്. ഭരണനിര്‍വഹണ ജോലികള്‍ ചെയ്യുന്ന 10137 പേര്, പ്രഫഷണലുകള്‍ 67136 പേര്, സ്വയം തൊഴില്‍ ചെയ്യുന്ന 24107 പേര്, മറ്റുള്ളവര്‍ 153724 എന്നിങ്ങനെയാണ് മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ തൊഴില്‍ രംഗം കേന്ദ്രീകരിച്ചുള്ള കണക്കുകള്‍.
Content Highlight: More than 3 lakh people registered in Norka