നെയ്യാറ്റിന്‍കര സ്വകാര്യ ആശുപത്രിയിലെ 49 ജീവനക്കാരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. ഏഴ് ഡോക്ടര്‍മാരും 16 നഴ്സുമാരും ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരാണ് നിരീക്ഷണത്തിലുള്ളത്. കൊവിഡ് രോഗം സ്ഥിരീകരിച്ചവർ ചികിത്സയിലുണ്ടായിരുന്ന ആശുപത്രിയിലെ ജീവനക്കാരെയാണ് നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
തമിഴ്നാട് സ്വദേശിയുടെ കുടുംബത്തിലെ 11 പേരെയും ആദ്യം ചികിത്സ നേടിയ പാറശാല ആശുപത്രിയിലെ 29 പേരെയും നിരീക്ഷണത്തില്‍ പ്രവേശിപ്പിരിക്കുകയാണ്. നെയ്യാറ്റിൻകര സ്വദേശിയുടെ കുടുംബത്തിലെ ഏഴു പേരും ആദ്യം ചികിത്സ തേടിയ ആശുപത്രിയിലെ 16 പേരും നിരീക്ഷണത്തിലാണ്. രോഗിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന ആളുകളുടെ കൂടുതൽ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.
content highlights: 49 Employees of Neyyattinkara private hospital in covid observation