റഷ്യൻ പ്രധാനമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു

Russian Prime Minister tests positive for Covid-19

റഷ്യന്‍ പ്രധാനമന്ത്രി മിഖായെല്‍ മിഷുസ്തിന് കൊവിഡ് 19 സ്ഥിരീകരിച്ചു. പ്രസിഡൻ്റ് വ്‌ളാദിമിര്‍ പുടിനുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് അദ്ദേഹം കൊവിഡ് പോസിറ്റീവാണെന്ന വിവരം അറിയിച്ചത്. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ അദ്ദേഹം സ്വയം ഐസോലേഷനില്‍ പ്രവേശിച്ചു. ഐസോലഷനിൽ പോയ പ്രധാനമന്ത്രിയുടെ അസാന്നിധ്യത്തിൽ ഉപപ്രധാനമന്ത്രി ആൻഡ്രി ബെലോസോവ് ചുമതല വഹിക്കും.

കൊറോണ വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തില്‍ ബുധനാഴ്ച ചേര്‍ന്ന കോര്‍ഡിനേറ്റിങ് കൗണ്‍സില്‍ യോഗത്തിലടക്കം പ്രധാനമന്ത്രി മിഖായെല്‍ മിഷുസ്തിന്‍ പങ്കെടുത്തിരുന്നു. കൊവിഡ് വ്യാപനത്തെ തുടർന്നു സർക്കാർ യോഗങ്ങൾ വെട്ടിക്കുറയ്ക്കുകയും ഔദ്യോഗിക പരിപാടികൾ പലതും വീഡിയോ കോൺഫറൻസ് വഴി ആക്കുകയും ചെയ്തു. റഷ്യയിൽ ഇതുവരെ 106,498 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,073 പേർ മരിച്ചു. 

content highlights: Russian Prime Minister tests positive for Covid-19