വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള ട്രെയിൻ ഓടിത്തുടങ്ങി. ആദ്യ ട്രെയിന്‍ തെലങ്കാനയില്‍ നിന്ന് ജര്ഖണ്ഡിലേയ്ക്ക് പുറപ്പെട്ടു. 1200 ഇതരസംസ്ഥാനക്കാരുമായി തെലങ്കാനയിലെ ലിംഗംപള്ളിയില്‍ നിന്ന് ജാര്‍ഖണ്ഡിലേക്ക് പുലർച്ചെ 4.50 നാണ് ട്രെയിന്‍ പുറപ്പെട്ടത്. 24 കോച്ചുകളാണ് ട്രെയിനിലുള്ളത്.
സാമൂഹിക അകലം സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ട്രെയിനില്‍ അതിഥി തൊഴിലാളികളെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഒരു കംപാര്‍ട്ട്മെൻ്റിൽ 72 പേര്‍ക്ക് യാത്രചെയ്യാവുന്നതാണ്. തെലങ്കാന സര്‍ക്കാരിൻ്റെ അഭ്യര്‍ഥന മാനിച്ചാണ് പ്രത്യേക ട്രെയിന്‍ ഓടിച്ചതെന്ന് സൗത്ത് സെന്‍ട്രല്‍ റെയില്‍വേ വക്താവ് പറഞ്ഞു. യാത്രക്കാരെ മുന്‍കൂട്ടി പരിശോധിക്കുകയും സ്റ്റേഷനിലും ട്രെയിനിലും സാമൂഹിക അകലം പാലിക്കുക തുടങ്ങിയ എല്ലാ മുന്‍കരുതലുകളും പാലിച്ചതായി വക്താവ് പറഞ്ഞു.
അതിഥി തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നാട്ടിലേക്ക് മടങ്ങാന്‍ കേന്ദ്രം അനുമതി നല്‍കിയതിന് പിന്നാലെയാണ് ഇവരെ ട്രെയിനില്‍ നാട്ടിലേക്ക് അയക്കുന്നത്. കേന്ദ്രത്തിൻ്റെ ഉത്തരവിനെത്തുടര്‍ന്ന് പഞ്ചാബ്, ബീഹാര്‍, രാജസ്ഥാന്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ പ്രത്യേക ട്രെയിനുകള്‍ ആവശ്യപ്പെട്ടിരുന്നു.
content highlights: First special train to ferry migrants stranded in Covid-19 lockdown begins the journey