ദുബായ്: യുഎഇയില്‍ കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം 13,000 കവിഞ്ഞു. ഇതുവരെ 13038 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം വൈറസ് ബാധമൂലം ആറ് പേര് കൂടി മരിച്ചതോടെ രാജ്യത്തെ മരണസംഖ്യ 111 ആയി ഉയര്‍ന്നു. എന്നാല്‍ രാജ്യത്ത് 2543 പേര് രോഗമുക്തി നേടിയെന്നും അധികൃതര്‍ അറിയിച്ചു.
സൗദി അറേബ്യയില്‍ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 1344 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 24,097 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം കഴിഞ്ഞ ദിവസം ഏഴ് പേര് കൂടി മരിച്ചതോടെ മരണസംഖ്യ 169ആയി.
ഖത്തറില്‍ 14,096 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 12 പേരാണ് ഇവിടെ മരിച്ചത്. കുവൈറ്റില്‍ 4,377 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം കുവൈറ്റില്‍ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ വൈറസ് പടരുന്നത് പ്രവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഇതുവരെ 1983 ഇന്ത്യക്കാര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
Content Highlight: Covid cases confirmed over 13,000 in UAE