ഡല്‍ഹിയിലെ എല്ലാ ജില്ലകളും റെഡ് സോണില്‍; മെയ് 17 വരെ തുടരുമെന്ന് ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പതിനൊന്നു ജില്ലകളും ലോക്ക് ഡൗണ്‍ അവസാനിക്കുന്ന 17 വരെ റെഡ് സോണില്‍ തുടരുമെന്ന ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്‍. റെഡ് സോണില്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഇളവുകളാണ് എല്ലാ ജില്ലയിലും ഉണ്ടാവുകയെന്ന് ജയിന്‍ പറഞ്ഞു.

ജില്ലയില്‍ പത്തോ അതിലധികമോ കോവിഡ് പോസിറ്റിവ് കേസുകള്‍ ഉണ്ടെങ്കിലാണ് കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡപ്രകാരം റെഡ് സോണില്‍ ഉള്‍പ്പെടുക. കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ പുറത്തിറക്കിയ പട്ടിക അനുസരിച്ച് രാജ്യത്ത് 130 ജില്ലകളാണ് റെഡ് സോണില്‍ ഉള്ളത്.

ഡല്‍ഹിയില്‍ ഇതുവരെ 3738 കേസുകളാണ് പോസിറ്റിവ് ആയിട്ടുള്ളത്. 1167 പേര്‍ രോഗ മുക്തി നേടി. ഇന്നലെ മാത്രം സംസ്ഥാനത്ത് 223 പേര്‍ രോഗബാധിതര്‍ ആണെന്നു സ്ഥിരീകരിച്ചു.

Content Highlight: All the Districts in Delhi put under Red zone till May 17