കേരളത്തിൽ ഇന്ന് രണ്ട് പേർക്ക് കൊവിഡ്; 8 പേർക്ക് രോഗം ഭേദമായി

CM Pinarayi Vijayan press meet

സംസ്ഥാനത്ത് ഇന്ന് രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വയനാട്ടിലും കണ്ണൂരിലും ഓരോരുത്തർക്ക് വീതമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരു മാസമായി ഒരു പോസിറ്റീവ് കേസ് പോലും റിപ്പോർട്ട് ചെയ്യാതിരുന്ന വയനാടിനെ ഇതോടുകൂടി ഓറഞ്ച് സോണിൽ ഉൾപ്പെടുത്തി. 8 പേർക്ക് ഇന്ന് രോഗം ഭേദമായി. കണ്ണൂരിൽ 6 പേർക്കും ഇടുക്കിയിൽ രണ്ട് പേർക്കുമാണ് രോഗം ഭേദമായത്. 499 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 96 പേർ ഇപ്പോൾ ചികിത്സയിലാണെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 

ഇന്ന് 80 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് 21,894 പേർ നിരീക്ഷണത്തിലുണ്ട്. 21,494 പേർ വീടുകളിലും 410 പേർ ആശുപത്രികളിലുമാണ്. ഇതുവരെ 31,183 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 30,358 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി. ഇതുകൂടാതെ മുൻഗണനാ ഗ്രൂപ്പുകളിൽ 2093 സാംപിളുകൾ അയച്ചതിൽ 1234 നെഗറ്റീവ് ഫലമാണ്. ഏറ്റവും കൂടുതൽ പേർ ചികിൽസയിലുള്ളത് കണ്ണൂരിലാണ്. 38 പേരാണ് ഇവിടെ ചികിത്സയിലുള്ളത്. ഇവരിൽ 2 പേർ കാസർകോട്ടുകാരാണ്. ഒരു കണ്ണൂർ സ്വദേശി കോഴിക്കോട് ചികിൽസയിൽ കഴിയുന്നുണ്ട്. കോട്ടയത്ത് 18 പേർ ചികിൽസയിലുണ്ട്. അതിലൊരാള്‍ ഇടുക്കിക്കാരനാണ്. കൊല്ലത്തും ഇടുക്കിയിലും 12പേർ വീതം ചികിൽസയിലുണ്ട്. 

content highlights: CM Pinarayi Vijayan press meet