മുംബൈ: ലോക്ക് ഡൗണിനെ തുടര്‍ന്ന് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ ആയിരത്തിയിരുന്നൂറോളം കുടിയേറ്റ തൊഴിലാളികളുമായി പ്രത്യേക ട്രെയിന്‍ ഉത്തര്‍പ്രദേശിലേക്ക് പുറപ്പെട്ടു. മുംബൈയിലെ ഭീവണ്ടിയില്‍ നിന്നും ശനിയാഴ്ച രാത്രിയാണു കുടിയേറ്റ തൊഴിലാളികള്‍ക്കായി ട്രെയിന്‍ പുറപ്പെട്ടത്. ശനിയാഴ്ച രാത്രി ഒമ്പത് മണിക്ക് പുറപ്പെടാനിരുന്ന ട്രെയിന്‍ യാത്രക്കാരുടെ സ്‌ക്രീനിങ്ങ് വൈകിയതിനെ തുടര്‍ന്ന് മണിക്കൂറുകളോളം നിര്‍ത്തിവയ്ക്കേണ്ടിവന്നു.
അതേസമയം, കുടിയേറ്റ തൊഴിലാളികളുമായി ശനിയാഴ്ച രാവിലെ നാസിക്കില്‍ നിന്ന് പുറപ്പെട്ട ആദ്യത്തെ പ്രത്യേക ട്രെയിന്‍ കാണ്‍പൂര്‍ വഴി ലഖ്‌നൗവിലെത്തി. മാര്‍ച്ച് 25 മുതല്‍ പ്രാബല്യത്തില്‍ വന്ന ലോക്ക് ഡൗണിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, എന്നിവരെ സ്വന്തം നാട്ടില്‍ തിരിച്ചെത്തിക്കാനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് തുടങ്ങിയ ‘ഷ്രാമിക് സ്പെഷ്യല്‍’ ട്രെയിനുകളാണു കഴിഞ്ഞദിവസം മുതല്‍ പ്രവര്‍ത്തനമാരംഭിച്ചത്.
Content Highlight: Special train left from Mumbai with Migrant workers