തൊഴിലാളികള്‍ക്ക് മൂന്നു ദിവസം സൗജന്യ യാത്ര അനുവദിച്ച് കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: ലോക്ക്ഡൗണിനെത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്ക് സ്വന്ത സ്ഥലത്തേക്ക് മടങ്ങാന്‍ ബസുകളില്‍ സൗജന്യ യാത്ര അനുവദിച്ച് കര്‍ണാടക സര്‍ക്കാര്‍. മൂന്നു ദിവസത്തേക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ തൊഴിലാളികള്‍ക്ക് സൗജന്യ യാത്ര ചെയ്യാം. കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചതാണ് ഇക്കാര്യം.

തൊഴിലാളികള്‍ക്ക് ഞായറാഴ്ച മുതല്‍ മൂന്നു ദിവസത്തേക്ക് ബംഗളൂരുവില്‍ നിന്നും മറ്റു ജില്ലാ കേന്ദ്രങ്ങളില്‍ നിന്നും കര്‍ണാടകയിലെ സ്വന്തം സ്ഥലങ്ങളിലേക്ക് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാമെന്ന് പ്രസ്താവനയില്‍ പറയുന്നു. തൊഴിലാളികള്‍ സമൂഹിക അകലം പാലിക്കണം. അവര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ ഉറപ്പു നല്‍കിയിരുന്നു.

Content Highlight: Karnataka facilitates free travelling for migrant workers