ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ പുതുതായി 2553 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ സമയപരിധിയില്‍ 72 പേര്‍ക്ക് ജീവന് നഷ്ടമായതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
പുതുതായി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 42533 ആയി ഉയര്‍ന്നു. ഇതില്‍ 29453 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 11707 പേര്‍ക്ക് രോഗം ഭേദമായതായും കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെ 1373 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയതെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു.
മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കോവിഡ് കേസുകള്‍. 12974 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഗുജറാത്ത്, ഡല്‍ഹി എന്നി സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. 5428, 4549 എന്നിങ്ങനെയാണ് കോവിഡ് സ്ഥിരീകരിച്ചവരുടെ കണക്കുകള്‍. തമിഴ്നാട്ടില്‍ 3023 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
Content Highlight: 2553 Covid cases reported in India in a span of 24 hours