ലോകത്ത് രണ്ടരലക്ഷം പിന്നിട്ട് കൊവിഡ് മരണം; ഇളവുകൾ പ്രഖ്യാപിച്ച് കൂടുതൽ രാജ്യങ്ങൾ

More than 36 lakh COVID-19 world cases with 2.5 lakh deaths

കൊവി‍ഡ് ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം രണ്ടര ലക്ഷം പിന്നിട്ടു. 25,2366 പേരാണ് ഇതുവരെ ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 3,6,44,822 കൊവിഡ് ബാധിതരാണ് ലോകത്താകമാനം ഉള്ളത്. അതിൽ 1,19,4,842 പേർക്ക് രോഗം ഭേദമായി. 2,197,614 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇതിൽ 49,635 പേർ അതീവ ഗുരുതരാവസ്ഥയിലാണ്. 

അമേരിക്കയിൽ തിങ്കളാഴ്ച മാത്രം 545 പേര്‍ മരണപ്പെട്ടു. 13,338 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ അമേരിക്കയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,201,460 ആയി. 69,143 പേര്‍ യുഎസില്‍ കൊവിഡ് ബാധിച്ച് ആകെ മരണപ്പെട്ടിട്ടുണ്ട്. ഫ്രാന്‍സിലാണ് യുഎസിന് ശേഷം തിങ്കളാഴ്ച ഏറ്റവുമധികം പേര്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 306 പേരാണ് ഫ്രാൻസിൽ മരിച്ചത്. ഇതോടെ ഫ്രാന്‍സിലെ ആകെ മരണം 25,201 പേരാണ്. അമേരിക്കയ്ക്ക് ശേഷം  കൊവിഡ് മരണങ്ങള്‍ കൂടുതല്‍ സംഭവിച്ച ഇറ്റലിയില്‍ തിങ്കളാഴ്ച 195 പേരാണ് മരിച്ചത്. സ്പെയിനിൽ 164 പേരും യുകെയിൽ 288 പേരും കൊവിഡ് ബാധിച്ച് ഇന്നലെ മാത്രം മരിച്ചു.

അതേസമയം കൂടുതൽ രാജ്യങ്ങൾ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചു.   ഇറ്റലി, തായ്‌ലൻഡ്, ഓസ്ട്രേലിയ, മലേഷ്യ, ജോർദാൻ എന്നിവ ഇളവുകൾ പ്രഖ്യാപിച്ചു. സിംഗപ്പൂരിൽ ഈമാസം 12 മുതലാണ് ഇളവ്. ദക്ഷിണ കൊറിയയിൽ സ്കൂളുകൾ 13നു തുറക്കും. ന്യൂസീലൻഡിലും ദക്ഷിണ കൊറിയയിലും ഇന്നലെ പുതിയ കൊവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതേസമയം, റഷ്യയിലും ബംഗ്ലാദേശിലും രോഗം പടരുന്നു.

content highlights: More than 36 lakh COVID-19 world cases with 2.5 lakh deaths